Deshabhimani

ബംഗാൾ ബിനാലെ രണ്ടാം പതിപ്പ് നവംബറിൽ; ജീബനാനന്ദ ദാസിന്റെ 'ബനലതാ സെൻ' മുഖ്യ പ്രമേയം

78
വെബ് ഡെസ്ക്

Published on Oct 08, 2026, 05:01 PM | 1 min read

കൊൽക്കത്ത:ബംഗാൾ ബിനാലെയുടെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊൽക്കത്തയിലും ശാന്തി നികേതനിലുമായാണ് ഇത്തവണ വേദികൾ. പ്രശസ്ത കവി ജീബനാനന്ദ ദാസിന്റെ 'ബനലതാ സെൻ' (1942) കാവ്യത്തെ ആസ്പദമാക്കിയാണ് ഇത്തവണ ആവഷ്കാരങ്ങൾ. നവംബർ 15 മുതൽ 2027 ജനുവരി 2 വരെയാവും അവസരം.


ആർട്ടിസ്റ്റ് കൂട്ടായ്മയായ 'ചന്ദർ ഹാറ്റും' ക്യൂറേറ്റർ റിതിക ബിശ്വാസും ചേർന്നാണ് ഈ പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. കൊൽക്കത്തയിലെയും ശാന്തിനികേതനിലെയും മുൻ ജയിൽ സമുച്ചയം, പഴയ തറവാട്ടു വീടുകൾ, വൈൽഡ് പാർക്കുകൾ, ആർട്ട് ഗാലറികൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി പ്രദർശനം തുടരും.


ശാന്തിനികേതനിലെ നന്ദൻ ആർട്ട് മ്യൂസിയം, സാന്ത്വിക്, ആർത്ത്‌ശില, സോമനാഥ് ഹോരെ സ്റ്റുഡിയോ, കൊൽക്കത്തയിലെ അലിപ്പൂർ മ്യൂസിയം, ഇന്ത്യൻ മ്യൂസിയം, ലളിതകലാ അക്കാദമി, കൊൽക്കത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റി എന്നിവയാവും മുഖ്യ വേദികൾ.


കവിതയിലെ കേന്ദ്രകഥാപാത്രത്തെയും കാട്ടു വള്ളികളുടെ (ബൻ-ലത) പരിസ്ഥിതിശാസ്ത്രത്തെയും ആസ്പദമാക്കിയാണ് 'ബനലതാ' എന്ന പ്രമേയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജീബനാനന്ദ ദാസിന്റെ 'ബനലതാ സെൻ' 1942 ൽ പുറത്തിറങ്ങിയപ്പോൾ അതിന്റെ കവര്‍ ചിത്രം തയാറാക്കിയത് വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേ ആയിരുന്നു.


2024 ൽ ബിനാലെയുടെ ആദ്യ പതിപ്പിൽ നൂറിലധികം കലാകാരൻമാരുടെ പങ്കാളിത്തം ഉണ്ടായി. 25 വേദികളാണ് അന്ന് ഒരുക്കിയത്. ഗെയിംപ്ലാൻ ഫൗണ്ടേഷനാണ് ഇത്തവണ സംഘാടകര്‍.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home