Deshabhimani

90 കളിലെ മനോഹര പ്രണയം അഭ്രപാളിയിൽ! 'ചിരം' റിലീസ് നാളെ

CHIRAM MOVIE
വെബ് ഡെസ്ക്

Published on Oct 08, 2026, 04:14 PM | 1 min read

കൊച്ചി: അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ചിരം' നാളെ റിലീസിനെത്തുന്നു. സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്ധു പരടയിൽ, എൻ സുധീർ എന്നിവരാണ്.


90' കളിലെ അതിമനോഹരമായ ഒരു പ്രണയവും വിരഹവും, അത് നൽകുന്ന വേദനയുമൊക്കെയാണ് 'ചിരം'. കൊൽക്കത്തയിൽ ചിത്രീകരിച്ച സിനിമയിൽ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും വിശ്വഭാരതി സർവ്വകലാശാലയും കൊൽക്കത്ത ജീവിതവും കാണാം. ഗവേഷണത്തിനായി കൊൽക്കത്തയിലെത്തുന്ന സീത എന്ന മലയാളി പെൺകുട്ടിയുടേയും ഫോട്ടോഗ്രാഫർ സാമിന്റെയും പ്രണയമാണ് ചിത്രം. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


കഥ: സിന്ധു പരടയിൽ, തിരക്കഥ: കെ രാജഗോപാൽ, സിന്ധു പരടയിൽ, ക്യാമറ: ആനന്ദ് ബാലകൃഷ്ണൻ, എഡിറ്റർ: സി വി സജയൻ, ലൈൻ പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, സംഗീതം: എം ജയചന്ദ്രൻ, ഗിരീഷ് നാരായൺ, ബി ജിഎം: ഗിരീഷ് നാരായണൻ, മേക്കപ്പ്: പ്രദീപ് രംഗൻ, ആർട്ട്: ബിനോയ് തലകുളത്തൂർ, കോസ്റ്റ്യൂം: പ്രദീപ് കാടക്കാശ്ശേരി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ: നിജില്‍ ദിവാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, പ്രൊഡക്ഷൻ മാനേജർ: നിഷാന്ത് പന്നിയങ്കര, കളറിസ്റ്റ്: ലിജു പ്രഭാകർ, കോറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് കൊ - ഓർഡിനേറ്റേഴ്സ്: കെ ജെ വിനയൻ, ഗോപിനാഥ് മുറിയാട്, പി ആർ ഓ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പാടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home