Deshabhimani

പഞ്ചാബിൽ അന്തിമ വോട്ടർപട്ടിക പുറത്ത്; എസ്ഐആറിലൂടെ തള്ളിയത് 13.60 ലക്ഷം പേരെ

വോട്ടർപട്ടിക തീവ്ര പുനഃപരിശോധന
വെബ് ഡെസ്ക്

Published on Oct 12, 2026, 10:52 PM | 1 min read

ചണ്ഡീ​ഗഡ്: പഞ്ചാബിൽ തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന(എസ്ഐആർ)യ്ക്ക് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 13.60 ലക്ഷം വോട്ടർമാർ പുറത്ത്. എസ്ഐആറിന് മുമ്പ് പഞ്ചാബിൽ 2,14,61,043 വോട്ടർമാരുണ്ടായിരുന്നു. 6.33 ശതമാനം വോട്ടർമാരെയാണ് പുറത്താക്കിയത്. പുതിയ വോട്ടർ പട്ടികയിൽ 2,01,00,727 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.


ആ​ഗസ്ത് 13നാണ് എസ്ഐആറിന് ശേഷമുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് 1,93,94,435 വോട്ടർമാരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. എന്നാൽ അന്തിമ വോട്ടർ പട്ടിക പുറത്തുവരുമ്പോൾ 3.64 ശതമാനം വോട്ടർമാരെ കൂടി ഉൾപ്പെടുത്തി. പഞ്ചാബിലെ അന്തിമ വോട്ടർ പട്ടികയിൽ 1,03,76,026 പുരുഷ വോട്ടർമാരും, 97,24,195 സ്ത്രീ വോട്ടർമാരും, 506 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്.


ജൂൺ 25നാണ് സംസ്ഥാനത്ത് എസ്ഐആർ നടപടികൾ ആരംഭിച്ചത്. 'സ്ഥലത്തില്ലാത്തവർ', 'താമസം മാറിയവർ', 'മരിച്ചവർ', പട്ടികയിൽ ആവർത്തിച്ച് പേരുണ്ടായിരുന്നവർ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയതിനാലാണ് അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വാദം. 13 കോടിയോളം വോട്ടർമാരെയാണ് രാജ്യത്താകെ എസ്‌ഐആർ നടപടികളിലൂടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home