മൂന്നര വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 65 കാരന് വധശിക്ഷ

ഭീംറാവു കാംബ്ലി (Photo: NDTV)
പുനെ: മൂന്നരവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65 കാരന് വധശിക്ഷ വിധിച്ചു. ഭീംറാവു കാംബ്ലിക്കാണ് (65) വധശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയിലെ സെഷൻസ് കോടതി സ്പെഷൽ ജഡ്ജി എസ് ആർ ശാലുൻഖെയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് സാഹചര്യ, ഫൊറൻസിക് തെളിവുകളിൽ നിന്ന് വ്യക്തമായതായും പറഞ്ഞു. നേരത്തെ 62കാരിയെയും 17കാരിയെയും ഒരു മൃഗത്തെയും ലൈംഗികമായി ഉപദ്രവിച്ചെന്ന കേസും ഭീംറാവു കാംബ്ലിയുടെ പേരിലുണ്ട്.
മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അവധിക്കാലത്ത് നസ്രപുരിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയ കുഞ്ഞ് തെരുവിലൂടെ നടക്കവേ പലഹാരങ്ങൾ നൽകാമെന്നു പറഞ്ഞ് ഭീംറാവു കാംബ്ലിയെ കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 15 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 55 സാക്ഷികളെ വിസ്തരിച്ചു.











0 comments