ad
Deshabhimani

സർക്കാർ സ്‌ത്രീകളെ വെല്ലുവിളിക്കുന്നു: എ സി മൊയ്‌തീൻ

a c moideen
വെബ് ഡെസ്ക്

Published on Jun 29, 2026, 05:28 PM | 1 min read

തിരുവനന്തപുരം: സ്‌ത്രീ സുരക്ഷാ പദ്ധതി സർക്കാർ തകർക്കുകയാണെന്ന്‌ എ സി മൊയ്‌തീൻ എംഎൽഎ പറഞ്ഞു. രാജ്യത്ത്‌ ആദ്യമായാണ്‌ ഗാർഹിക മേഖലയിലെ ജോലിയുടെ മൂല്യം കണക്കാക്കി വീട്ടമ്മമാർക്ക്‌ പെൻഷൻ നൽകുന്നത്‌. പരിശോധിച്ച്‌ തീരുമാനിക്കുമെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌.

എന്നാൽ പല ഫയലുകളിലും അസാധാരണ വേഗതയിൽ നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി 16 ലക്ഷം പാവപ്പെട്ട സ്‌ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുകായണ്‌. സ്‌ത്രീകളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണിതെന്നും അടിയന്തിര പ്രമേയ നോട്ടീസിന്‌ അനുമതി തേടി എ സി മൊയ്‌തീൻ പറഞ്ഞു.

ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കിയത്‌ തദ്ദേശഭരണ സ്ഥാപനങ്ങളാണ്‌. അതിൽ യുഡിഎഫ്‌ ഭരണ സമിതികളുമുണ്ട്‌. പട്ടികയിൽ അന്യായമായി എന്തുണ്ടെങ്കിലും അവ പരിശോധിക്കാം. അതിന്റെ പേതരിൽ പദ്ധതി പൂർണമായും നിർത്തിവയ്‌ക്കുന്നത്‌ എന്തിനാണ്‌.

പുതിയ അപേക്ഷകൾ കെട്ടികിടക്കുകയാണ്‌. ഇ‍ൗ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം. വിദ്യാർഥികൾക്കുള്ള സഹായ പദ്ധതിയായ കണക്ട്‌ ടു വർക്കും സർക്കാർ ഇല്ലാതാക്കുകയാണെന്ന്‌ എ സി മൊയ്‌തീൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home