ad
Deshabhimani

കർണാടകയിൽ മലയാളി വ്യവസായിയെ കൊള്ളയടിച്ചെന്ന് പരാതി; 20 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്നു

Thief Running Robbery

Representative Image | AI

വെബ് ഡെസ്ക്

Published on Jun 29, 2026, 06:04 PM | 1 min read

ബം​ഗളൂരു: കർണാടകയിൽ മലയാളി വ്യവസായിയെയും കുടുംബത്തെയും കൊള്ളയടിച്ചതായി പരാതി. പയ്യന്നൂർ സ്വദേശി വികാസും കുടുംബവുമാണ് കവർച്ചയ്ക്കിരയായത്. ഇവരിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നെന്നാണ് പരാതി.


സൂറത്കല്ലിന് സമീപം തിങ്കൾ പുലർച്ചെയാണ് സംഭവം. മഹാരാഷ്‌ട്രയിൽനിന്നും വിവാഹത്തിൽ പങ്കെടുത്ത്‌ നാട്ടിലേക്ക്‌ വരികയായിരുന്ന വികാസിനെയും കുടുംബത്തെയും മൂന്ന് കാറിലെത്തിയ സംഘം തടയുകയായിരുന്നു. ഭാര്യയെയും കുട്ടിയെയും ഇറക്കിവിട്ട്‌ വികാസിനെ കാറിൽ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ സ്വർണം തട്ടിയെടുക്കുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പനമ്പൂർ പൊലീസ്‌ സ്‌റ്റേഷനിലെത്തിയാണ് വികാസ്‌ പരാതി നൽകിയത്.


സിസിടിവി ഉൾപ്പെടെ പരിശോധിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ്‌ പ്രാഥമിക വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home