സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് ആറ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് നാല് കേസുകളും, മലപ്പുറത്ത് രണ്ട് കേസുകളുമാണഅ റഇപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണിൽ മാത്രം 197 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 273 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (69), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (32), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.











0 comments