'ഒബ്സെഷൻ' ഒടിടിയിലേക്ക്; വരുന്നത് അണ്‍കട്ട് വെര്‍ഷന്‍, എവിടെ കാണാം ?

കാലിഫോർണിയ : ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച ഹോളിവുഡ് ചിത്രം ഒബ്സെഷൻ ഒടിടിയിലേക്ക്. ചെറിയ ബജറ്റിലിറങ്ങി ആഗോളതലത്തിൽ വൻ വിജയമായി മാറിയ ചിത്രം ഹൊറർ ത്രില്ലർ ഴേണറിലാണ് ഒരുക്കിയിരിക്കുന്നത്.
ആപ്പിൾ ടിവി, ആമസോൺ പ്രൈം എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. ആദ്യം ജൂൺ 2ന് ചിത്രം ഡിജിറ്റലായി റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, തിയറ്ററിൽ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ഒടിടി റിലീസ് നീട്ടുകയായിരുന്നു. ജൂൺ 30 ന് സിനിമ ഒടിടിയിൽ റിലീസ് ചെയ്യും. സെൻസർ ചെയ്ത ഭാഗങ്ങളും ഒടിടി റിലീസിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. യൂട്യൂബറും കൊമേഡിയനുമായ കറി ബാർക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.










0 comments