ad
Deshabhimani

ഉത്തർപ്രദേശിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണു; വനിതാ പൈലറ്റിന് പരിക്ക്

Plain Crash

തകര്‍ന്നുവീണ വിമാനം (Photo: India Today)

വെബ് ഡെസ്ക്

Published on Jun 29, 2026, 07:22 PM | 1 min read

ലഖ്നൗ: ഉത്തർപ്ര​ദേശിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നു വീണ് വനിതാ പൈലറ്റിന് പരിക്കേറ്റു. ഉത്തർപ്രദേശിലെ കാസ്​ഗഞ്ച് ജില്ലയിലാണ് സംഭവം. ഹൈവേയ്ക്ക് സമീപമാണ് വിമാനം തകർന്നുവീണത്. അപകടം നടന്ന ഉടനെ പ്രദേശവാസികൾ ഓ‌ടിയെത്തുകയും പൈലറ്റിനെ രക്ഷപ്പെടുത്താൻ നേതൃത്വം നൽകുകയും ചെയ്തു. പ്രാദേശിക കേന്ദ്രത്തിൽ വെച്ച് അവർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പൈലറ്റിനെ ആഗ്രയിലേക്ക് മാറ്റി. അവരുടെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.


പതിവ് പരിശീലന പറക്കലിനിടെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. സാങ്കേതിക തകരാർ, മോശം കാലാവസ്ഥ തുടങ്ങിയ സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.


വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും അന്വേഷണം പൂർത്തിയായ ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഏജൻസികളിലെ ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിക്കുകയും വിമാനാവശിഷ്ടങ്ങൾ പരിശോധിച്ചു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home