ad
Deshabhimani

ഇടുക്കി ചെമ്പൻകുഴിയിൽ വീണ്ടും കാട്ടാന ശല്യം

ELEPHANT

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 29, 2026, 05:44 PM | 1 min read

ഇടുക്കി : കവളങ്ങാട് ,നേര്യമംഗലം ചെമ്പന്‍കുഴിയില്‍ വീണ്ടും കാട്ടാനശല്യം. ജലഅതോറിറ്റി പമ്പ് ഹൗസിന് സമീപം ദിവസങ്ങളായി നാല് ആനകളെത്തുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് കൊമ്പനാനകള്‍ പ്രദേശത്ത്‌ നാശംവിതച്ചു. രാജന്‍ പുത്തേത്ത്, റെജി മുട്ടാഞ്ചേരി എന്നിവരുടെ പുരയിടത്തിലെ നിരവധി വാഴകളും പാറങ്ങാലി ബേബി, പാറങ്ങാലി സാന്റി എന്നിവരുടെ വീടിന് പിന്നിലെ കയ്യാലകളും നശിപ്പിച്ചു.

നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് എതിര്‍വശത്തെ മുട്ടാഞ്ചേരി രാജേഷിന്റെ പുരയിടത്തിലും ആനകളെത്തി. നാട്ടുകാർ ശബ്ദമുണ്ടാക്കിയും നായകൾ കുരച്ചുചാടിയും ആനകളെ തുരത്തി. കാട്ടിലേക്കുകയറിയ ആനകൾ രാത്രിയോടെ വീണ്ടും പമ്പ് ഹൗസ് ഭാഗത്തെത്തി. നാട്ടുകാരും വനപാലകരും ചേർന്ന്‌ പടക്കംപൊട്ടിച്ചാണ് ആനകളെ വീണ്ടും തുരത്തിയത്

​കവളങ്ങാട് ,നേര്യമംഗലം ചെമ്പന്‍കുഴിയില്‍ വീണ്ടും കാട്ടാനശല്യം. ജലഅതോറിറ്റി പമ്പ് ഹൗസിന് സമീപം ദിവസങ്ങളായി നാല് ആനകളെത്തുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് കൊമ്പനാനകള്‍ പ്രദേശത്ത്‌ നാശംവിതച്ചു. രാജന്‍ പുത്തേത്ത്, റെജി മുട്ടാഞ്ചേരി എന്നിവരുടെ പുരയിടത്തിലെ നിരവധി വാഴകളും പാറങ്ങാലി ബേബി, പാറങ്ങാലി സാന്റി എന്നിവരുടെ വീടിന് പിന്നിലെ കയ്യാലകളും നശിപ്പിച്ചു.


പടം..

ചെമ്പൻകുഴി മുട്ടാഞ്ചേരി രാജേഷിൻ്റെ പുരയിടത്തിലെത്തിയ കാട്ടാനയെ നായ്ക്കൾ കുരച്ചുചാടി ഓടിക്കുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home