തെലങ്കാന മുഖ്യമന്ത്രിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

രേവതി പൊഡഗാനന്ദ, രേവന്ത് റെഡി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തിയാണ് പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്.
രേവന്ത് റെഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. രേവതിയുടെ മൊബൈലും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. പള്‍സ് ന്യൂസ് ബ്രേക്കിന്റെ ഓഫീസും സീല്‍ ചെയ്തു.
കർഷകന്റെ ബൈറ്റിൽ മോശം പരാമർശങ്ങളുണ്ടെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനെതിരെ വ്യാപക പ്രതിഷധമുയര്‍ന്നു. രേവന്ത് റെഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ തന്ത്രങ്ങളാണിതെന്ന് ബിആര്‍എസ് നേതാക്കള്‍ പ്രതികരിച്ചു.









0 comments