print edition പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; നീറ്റ് ചൂടിൽ പാർലമെന്റ്

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ചവരെ ഡൽഹി പൊലീസും കേന്ദ്രസേനയും ക്രൂരമായി വേട്ടയാടിയതിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണം തേടി ചൊവ്വാഴ്‌ചയും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭ പൂർണമായി സ്‌തംഭിച്ചു. ലോക്‌സഭയിൽ പകൽ രണ്ടുവരെ നടപടി നിർത്തിവച്ചു. പരീക്ഷാക്രമക്കേട് തടയുന്നതിനുള്ള നിയമഭേദഗതി ബില്ലിൽ ചർച്ചയ്‌ക്ക് പ്രതിപക്ഷം സഹകരിച്ചു.
രാവിലെ പാർലമെന്റിന് മുന്നിലും എംപിമാർ പ്രതിഷേധിച്ചു. തുടർച്ചയായി സഭ സ്‌തംഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്‌ച പാർലമെന്റിന്റെ ലൈബ്രറികെട്ടിടത്തിൽ ചേർന്ന എൻഡിഎ യോഗത്തിൽ മോദി പങ്കെടുത്തെങ്കിലും സംസാരിച്ചില്ല. പ്രധാന്റെ രാജിക്ക് ശേഷം മോദിയും ഷായും ഇരുസഭയ്‌ക്കും മുഖംകൊടുത്തിട്ടില്ല.
പരീക്ഷാക്രമക്കേടുകൾ തടയുന്നതിനുള്ള ബിൽ ലോക്‌സഭ പരിഗണിച്ചിട്ടുപോലും എത്തിയില്ല. രാവിലെ സഭ ചേർന്നതുമുതൽ പ്രതിപക്ഷ എംപിമാർ പൊലീസ് അതിക്രമം ഉയർത്തി പ്രതിഷേധം കടുപ്പിച്ചു. രാജ്യസഭ പകൽ രണ്ടിന് ചേർന്നപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഇതിനിടെ മന്ത്രി ജിതൻ റാം മാഞ്ചി സൂഷ്‌മ–ചെറുകിട– ഇടത്തരം സംരംഭ വികസന ഭേദഗതി ബിൽ അവതരിപ്പിച്ചതോടെ സഭ പിരിഞ്ഞു.









0 comments