കുടിയേറ്റ തൊഴിലാളിയുടെ മരണം; മുര്‍ഷിദാബാദിൽ സംഘര്‍ഷാവസ്ഥ

കൊല്‍ക്കത്ത
: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ സംഘര്‍ഷാവസ്ഥ തുടരുന്നു. ബെൽദംഗയിൽ പ്രതിഷേധക്കാര്‍ ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം ഉപരോധിച്ചു. റെയിൽവേ ട്രാക്കും ഉപരോധിച്ചു.
ജാര്‍ഖണ്ഡിൽ ബെൽദംഗ സ്വദേശിയായ 36കാരന്‍ അലാവുദ്ദീന്‍ ഷെയ്ക്കിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രതിഷേധം തുടങ്ങിയത്.
അലാവുദീനെ അടിച്ചുകൊന്നശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ബിഹാറിലെ ഗാസിപുരിൽ ബെൽദംഗയിൽനിന്നുള്ള കുടിയേറ്റ തൊഴിലാളിയായ അനിസുര്‍ ഷെയ്‍ക്കിനെ ആള്‍ക്കൂട്ടം മര്‍ദിച്ച വിവരം കൂടി പുറത്തുവന്നതോടെ ശനിയാഴ്ചയും സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു.കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ഇതര സംസ്ഥാനങ്ങളിലുള്ള ബംഗാളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടും പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു.
ട്രെയിന്‍ മണിക്കൂറുകളോളം തടഞ്ഞു. പൊലീസ് വാഹനവും ട്രാഫിക് കിയോസ്‍കും തകര്‍ത്തു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പ്രതിഷേധത്തിനിടെ സീ24 എന്ന ചാനലിലെ വനിത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ക്രൂരമായ അതിക്രമമുണ്ടായി. കാമറാമാനും പരിക്കേറ്റു.











0 comments