ad
Deshabhimani

പ്രൾഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

pralhad joshi
വെബ് ഡെസ്ക്

Published on Jul 25, 2026, 08:40 PM | 1 min read

ന്യൂഡൽഹി : ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകുമെന്ന് റിപ്പോർട്ട്.


പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചിരുന്നു. കാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കി രാഷ്ട്രപതി ഉത്തരവിട്ടതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രിയാണ് പ്രൾഹാദ് ജോഷി. കർണാടകയിലെ ധാർവാഡിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് പ്രൾഹാദ് ജോഷി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home