ad
Deshabhimani

print edition വൈദ്യുതി ക്ഷാമം; പ്രതിസന്ധി കടുക്കും

electricity crisis

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on May 03, 2026, 12:00 AM | 1 min read

ന്യൂഡൽഹി : വേനൽച്ചൂട്‌ കനക്കുന്നതിന്‌ മുമ്പുതന്നെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കും ക്ഷാമത്തിലേക്കും രാജ്യത്തെ തള്ളിവിട്ടത്‌ കേന്ദ്രസർക്കാരിന്റെ ആസൂത്രണമില്ലായ്‌മ. രാത്രികാല ഉപയോഗത്തിന്‌ ആവശ്യമായ വൈദ്യുതി കണ്ടെത്താനാകുന്നില്ല. പ്രകൃതിവാതകം ഉ‍ൗർജസ്രോതസ്സായുള്ള താപവൈദ്യുതി നിലയങ്ങൾ പ്രവർത്തനരഹിതമായതാണ്‌ വൈദ്യുതി ക്ഷാമത്തിന്‌ മുഖ്യകാരണം. അഞ്ച്‌ ഗിഗാവാട്ട്‌ വരെ വൈദ്യുതിയുടെ കുറവാണ്‌ നിലവിൽ രാജ്യം അഭിമുഖീകരിക്കുന്നത്‌. മെയ്‌ – ജൂൺ മാസങ്ങളിൽ ചൂട്‌ കൂടിയാൽ വൈദ്യുതി ക്ഷാമം കൂടുതൽ രൂക്ഷമാകും.


ഇതോടൊപ്പം കൽക്കരി ഉ‍ൗർജസ്രോതസ്സായുള്ള വൈദ്യുതി നിലയങ്ങളിലെ ഉൽപ്പാദനം ഇടിഞ്ഞതും പ്രതിസന്ധിയുടെ ആക്കം വർധിപ്പിച്ചു. സ‍ൗരോർജ നിലയങ്ങളിൽനിന്ന്‌ ആവശ്യത്തിന്‌ വൈദ്യുതി ലഭിക്കുന്നതിനാൽ നിലവിൽ പകൽ സമയത്ത്‌ രാജ്യം വൈദ്യുതി ക്ഷാമത്തെ അഭിമുഖീകരിക്കുന്നില്ല. രാത്രിയിൽ സ‍ൗരോർജ നിലയങ്ങൾ പ്രവർത്തനരഹിതമാകുമ്പോഴാണ്‌ വൈദ്യുതിക്കായി ബദൽ മാർഗങ്ങൾ കണ്ടെത്താനാകാതെ വരുന്നത്‌. പ്രകൃതി വാതകവും കൽക്കരിയും അടിസ്ഥാനമാക്കിയുള്ള താപവൈദ്യുതി നിലയങ്ങൾ കൂടുതലായി പ്രവർത്തിപ്പിച്ചു കൊണ്ടുമാത്രമേ കേന്ദ്രസർക്കാരിന്‌ പ്രതിസന്ധിയെ മറികടക്കാനാകൂ.


​എൽപിജി ക്ഷാമം ​രൂക്ഷമാകും


പശ്ചിമേഷ്യൻ സംഘർഷാവസ്ഥ നീളുന്നതിനാൽ ഒമ്പത്‌ ലക്ഷം ടൺ എൽപിജിയുടെയെങ്കിലും കുറവ്‌ മെയ്‌ മാസത്തിൽ രാജ്യം നേരിടേണ്ടി വരുമെന്നാണ്‌ വിലയിരുത്തൽ. ഹോർമുസ്‌ കടലിടുക്കിൽനിന്ന്‌ എത്തിയിരുന്ന എൽപിജിക്ക്‌ തുല്യമായ അളവിൽ ബദൽ സ്രോതസ്സുകൾ കണ്ടെത്താൻ മോദി സർക്കാരിന് കഴിയാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. ആഭ്യന്തര എൽപിജി ഉൽപ്പാദനം നാൽപ്പത്‌ ശതമാനത്തോളം വർധിപ്പിച്ചെങ്കിലും അത്‌ ഹോർമുസിൽ നിന്ന്‌ എത്തിയിരുന്ന എൽപിജിക്ക്‌ തുല്യമായ അളവിലേക്ക്‌ എത്തുന്നില്ല. യുഎസ്‌, റഷ്യ തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്ന്‌ എൽപിജി ഇറക്കുമതിക്കാണ് ഇപ്പോൾ ശ്രമം. പശ്‌ചിമേഷ്യൻ സംഘർഷം അവസാനിച്ചാലും ഗൾഫ്‌ രാജ്യങ്ങളിൽ നിന്നുള്ള എൽപിജി ഇറക്കുമതി പഴയ അളവിലേക്ക്‌ എത്താൻ വർഷങ്ങളുടെ ഇടവേള വേണ്ടി വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home