മുഖ്യമന്ത്രിപദം പങ്കിടാന്‍ ധാരണയുണ്ടെന്ന് സിദ്ധരാമയ്യ

PHOTO: Facebook
ബംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് സർക്കാരില്‍ ഈവർഷം നേതൃമാറ്റമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയുണ്ടെന്നും ഹെെക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ആദ്യമായാണ് ഈ വിഷയത്തിൽ സിദ്ധരാമയ്യ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടുകയാണെങ്കില്‍ ഈ വര്‍ഷത്തോടെ സിദ്ധരാമയ്യയുടെ കാലവധി കഴിയും.








0 comments