ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്താൻ കൈക്കൂലി

റാഞ്ചി: പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കാനായി സർക്കാർ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവതിയുടേയും മകളുടെയും പോസ്റ്റ്‌മോർട്ടത്തിനായി ശുചീകരണ തൊഴിലാളി 5,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ഛത്ര ജില്ലയിലെ ഭോജ്യ സ്വദേശികളായ അമ്മയും മകളും ഗ്രാമത്തിലെ കുളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കാൻ സദർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പോസ്റ്റുമോർട്ടം നടത്തണമെങ്കിൽ 5,000 രൂപ നൽകാൻ ആശുപത്രി ജീവനക്കാരൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ അന്വേഷണം നടത്താൻ സദർ എസ്‌ഡിഒ, എം ഡി സഹൂർ ആലമിന്റെ നേതൃത്വത്തിൽ നാലംഗ സമിതി രൂപീകരിച്ചു. 24 മണിക്കൂറിനുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായി ചത്ര ഡെപ്യൂട്ടി കമീഷണർ രവി ആനന്ദ് പറഞ്ഞു.










0 comments