Deshabhimani

അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌; പോളിങ് ആരംഭിച്ചു

election polling

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 09:26 AM | 1 min read

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്. രാവിലെ ഏഴുമുതൽ വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളിലെ റജിനഗർ, നന്ദിഗ്രാം, തമിഴ്‌നാട്ടിലെ മധുരാന്തകം, ധർമപുരം, പുതുച്ചേരിയിലെ തട്ടഞ്ചവാടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നഗാവ്‌ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌. വെള്ളിയാഴ്‌ചയാണ് വോട്ടെണ്ണൽ.


ശക്തമായ സുരക്ഷയാണ് വിവിധ മണ്ഡലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നന്ദിഗ്രാമിലും റെജിനഗറിലും 71 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചതായും എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് സൗകര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ​നാഗോണിൽ ബിജെപിയുടെ ദേവാശിഷ് ശർമ, കോൺഗ്രസിന്റെ സിബമോണി ബോറ, എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ എന്നിവരടക്കം 15 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.


പുതുച്ചേരിയിലെ തട്ടാഞ്ചാവടിയിൽ എഐഎൻആർസി നേതൃത്വത്തിലുള്ള എൻഡിഎ, കോൺഗ്രസ്, ഡിഎംകെ എന്നിവരാണ് മത്സരരം​ഗത്ത്. പശ്ചിമ ബംഗാളിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നന്ദിഗ്രാമിലെയും റെജിനഗറിലെയും തെരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്. പശ്ചിമ ബംഗാളിലെ റെജിനഗറിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ആം ജനത ഉന്നയൻ പാർട്ടി നേതാവും എംഎൽഎയുമായ ഹുമയൂൺ കബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെ, ഡിഎംകെ, എഐഎഡിഎംകെ, ഇടതുപാർടികൾ എന്നിവരാണ് മത്സരരംഗത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home