ad
Deshabhimani

print edition കൊൽക്കത്തയില്‍ പൊലീസ്‌ ഭീകരത

kolkatha.png
വെബ് ഡെസ്ക്

Published on Jul 25, 2026, 02:44 AM | 1 min read

കൊൽക്കത്ത : രാജ്യതലസ്ഥാനത്തെ വിദ്യാർഥി– യുവജനപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കൊൽക്കത്തയിൽ നടന്ന വിദ്യാർഥി മാർച്ചിന് നേരെയും പൊലീസ്‌ നരനായാട്ട്‌. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിവിധ ഇടത് വിദ്യാർഥി സംഘടനകളടെ നേതൃത്വത്തിൽ സീയാൽദ യിൽ നിന്ന് ധരംത്തലയിലേക്ക് സംഘടിപ്പിച്ച മാർച്ചിന്‌ നേരെയായിരുന്നു പൊലീസ്‌ ഭീകരത.


ആർഎസ്എസുകാർ നുഴഞ്ഞു കയറി പൊലീസിനു നേരെ കല്ലെറിഞ്ഞു പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് വിദ്യാർഥികൾക്കുനേരെ മർദനം അഴിച്ചു വിട്ടു. കണ്ണീർ വാതകവും പ്രയോഗിച്ചു. ബാരിക്കേഡ് തകർത്തു മാർച്ച് മുന്നേറി ധരംത്തല റാണിരാഷ്മണി റോഡിലെത്തി യോഗം ചേർന്നു. സംസ്ഥാനത്തെ ബിജെപി സർക്കാരും വിദ്യാർഥികളെ തല്ലിതകർക്കാനാണ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ്‌ പ്രണയ കാര്യ പറഞ്ഞു. ഡൽഹിയിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ ബംഗാളിലൊട്ടാകെ പ്രകടനങ്ങളും റാലികളും നടക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home