print edition പൊലീസ് നടപടി മാനദണ്ഡങ്ങൾ പാലിക്കാതെ: ജോൺ ബ്രിട്ടാസ്


സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:00 AM | 1 min read
ന്യൂഡൽഹി: നോയ്‌ഡയിലെ തൊഴിലാളി സമരത്തെത്തുടർന്ന് അന്യായമായി തടവിലിട്ട മുഴുവനാളുകളെയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ്. ഇൗ ആവശ്യമുന്നയിച്ച് ഗൗതം ബുദ്ധ് നഗർ പൊലീസ് കമീഷണർ ലക്ഷ്‌മി സിങ്ങിന് ബ്രിട്ടാസ് കത്തയച്ചു. ഭരണഘടനാപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊലീസ് അറസ്റ്റുൾപ്പെടെയുള്ള നടപടി സ്വീകരിച്ചതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കുട്ടികളുൾപ്പെടെ ആയിരത്തിലധികം ആളുകളെ അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്തതായി എഐഎൽയു, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളുടെ സംയുക്ത അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാകുന്നു. അറസ്റ്റിലായവർക്ക് നിയമസഹായം ലഭ്യമാക്കാൻ വഴിയൊരുക്കണം. എഫ്‌ഐആറിന്റെ പകർപ്പുകൾ കൈമാറണം. സിഐടിയു ഓഫീസ് സീൽ ചെയ്യുകയും പ്രവർത്തകരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. തൊഴിലാളി നേതാക്കളെ ദീർഘകാലത്തേക്ക് വീട്ടുതടങ്കലിൽ വെയ്‌ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇത്തരത്തിലുള്ള നടപടികൾ ഉടൻ പിൻവലിക്കണം. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമെതിരെ അന്യായമായ നടപടികളെടുക്കരുതെന്ന നിർദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും ബ്രിട്ടാസ് പറഞ്ഞു.











0 comments