ad
Deshabhimani

print edition ഉലകംചുറ്റാൻ മോദി പൊടിച്ചത്‌ 557.51 കോടി; ആറുവർഷത്തിനിടെ 77 രാജ്യങ്ങൾ

Modi.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 07, 2026, 02:00 AM | 1 min read

ന്യൂഡൽഹി: ​2021 മുതൽ 2026 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി 77 രാജ്യങ്ങൾ സന്ദർശിച്ചതായും ഇതിനായി 557.51 കോടി പൊതുഖജനാവിൽനിന്ന്‌ ചെലവഴിച്ചതായും കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിന്‌ വിദേശകാര്യ സഹമന്ത്രി പബിത്രാ മാർഗരിറ്റ നൽകിയ മറുപടിയിലാണ്‌ വെളിപ്പെടുത്തൽ.


2021–ൽ നാല്‌ രാജ്യങ്ങൾക്കായി 36.12 കോടി, 2022ൽ 10 രാജ്യങ്ങൾക്കായി 55.83 കോടി, 2023ൽ 11 രാജ്യങ്ങൾക്കായി 93.63 കോടി, 2024ൽ 17 രാജ്യങ്ങൾക്കായി 109.51 കോടി, 2025ൽ 23 രാജ്യങ്ങൾക്കായി 187.83 കോടി, 2026ൽ ഇതുവരെ 12 രാജ്യങ്ങൾക്കായി 74.59 കോടിയും ചെലവഴിച്ചു. വർഷം ശരാശരി 92. 92 കോടി രൂപയാണ്‌ വിദേശയാത്രകൾക്കായി ചെലവിട്ടത്‌.


വിദേശയാത്രയിൽ 316 ധാരണാപത്രം ഒപ്പിട്ടെന്നും 38,180 കോടി ഡോളറിന്റെ വിദേശനിക്ഷേപം ലഭിച്ചതായും കേന്ദ്രം അവകാശപ്പെട്ടു. കേവലമായ അവകാശവാദങ്ങൾക്കപ്പുറം വിദേശനിക്ഷേപത്തിന്റെ വ്യക്തമായ കണക്കുകൾ പുറത്തുവിടണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home