ad
Deshabhimani

മോദിയുടെ യുഎസ്‌ സന്ദർശനം നേരത്തെയാക്കും

modi and trump
വെബ് ഡെസ്ക്

Published on Feb 01, 2025, 01:08 AM | 1 min read

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം നേരത്തെയാക്കാൻ ശ്രമം നടന്നുവരികയാണെന്ന്‌ വിദേശമന്ത്രാലയം. ഇന്ത്യ–-അമേരിക്ക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാണ്‌ നീക്കം. സന്ദർശനത്തീയതി അനുയോജ്യമായ സമയത്ത്‌ പ്രഖ്യാപിക്കും–-വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. മോദിയും അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും കഴിഞ്ഞദിവസം ടെലിഫോണിൽ ചർച്ച നടത്തി. ഈ മാസം 15നകം മോദി അമേരിക്ക സന്ദർശിക്കുമെന്ന്‌ വാർത്തകൾ വന്നിരുന്നു.

ഇന്ത്യ–-ബംഗ്ലാദേശ്‌ അതിർത്തി തർക്കം സംബന്ധിച്ച്‌ ഇരു രാജ്യത്തിന്റെയും അതിർത്തിരക്ഷാ സേന ഡയറക്ടർ ജനറൽമാരുടെ യോഗം 17 മുതൽ 20 വരെ ഡൽഹിയിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home