ad
Deshabhimani

യുവാക്കളോട് നന്ദി പറഞ്ഞ് മോദി; കളിയാക്കിയതാണെന്ന് പോലും മനസ്സിലായില്ലെന്ന് സോഷ്യൽ മീഡിയ

Modi.jpg
വെബ് ഡെസ്ക്

Published on Jul 25, 2026, 08:28 AM | 1 min read

ന്യൂഡൽഹി: വിദ്യാർഥിപ്രക്ഷോഭത്തിനെത്തുടർന്ന് മുതലക്കണ്ണീരുമായി അർധരാത്രി പങ്കുവച്ച വീഡിയോക്ക് ശേഷം യുവാക്കളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ നിരവധിയാളുകൾ കണ്ടതിനാണ് യുവാക്കളോടുള്ള നന്ദി പ്രഹസനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.


സോഷ്യൽ മീഡിയ അധികമായി ഉപയോഗിക്കുന്ന യുവാക്കളെ മയക്കാൻ അവർ പോസ്റ്റ് ചെയ്യുന്നതുപോലെയുള്ള കാമറ ആംഗിളും സംസാര രീതിയും ഉപയോഗിച്ച് പങ്കുവച്ച ആദ്യത്തെ വിഡിയോക്കെതിരെ വ്യാപകമായി പ്രതിഷേധവും ട്രോളുകളും ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു.


പലരും ഈ വീഡിയോ റീപോസ്റ്റ് ചെയ്ത് ഇതിലെ ഇരട്ടത്താപ്പിനെ കുറിച്ച് പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് വീഡിയോക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള അടുത്ത വീഡിയോ. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇതിനെതിരെയും വ്യാപകമായി ട്രോളുകൾ പ്രചരിക്കുന്നുണ്ട്.


കളിയാക്കിയതാണെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലുമില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 12 വർഷമായിട്ട് ഇന്നേവരെ ഒരു മാധ്യമങ്ങളുടെയും ചോദ്യത്തിന് പോലും നിൽക്കാതെ എഴുതി തയാറാക്കിയവ മാത്രം വായിച്ച് ശീലിച്ച ഒരു ഭരണാധികാരി ഇപ്പോൾ യുവാക്കളെ വീഴ്ത്താനായി പുതിയ അടവുമായി ഇറങ്ങിയതാണെന്നും വിമർശനമുണ്ട്.


യുവാക്കളുമായി സോഷ്യൽ മീഡിയയിലൂടെ നിരന്തരം സംവദിക്കണമെന്ന് കേന്ദ്രമന്ത്രിമാരോടും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വീഡിയോ പ്രഹസനത്തിനു ട്രോൾമഴ ഏറ്റുവാങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home