മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്: ഡൽഹി സർവകലാശാലയ്‌ക്ക്‌ നോട്ടീസ്‌

modi degree
avatar
സ്വന്തം ലേഖകൻ

Published on Nov 12, 2025, 05:21 PM | 1 min read

ന്യൂഡൽഹി: ബിരുദധാരിയെന്ന്‌ അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്‌ പുറത്തുവിടണമെന്ന ഹർജിയിൽ ഡൽഹി സർവകാലാശാലയ്‌ക്ക്‌ ഹൈക്കോടതി നോട്ടീസ്‌. സർട്ടിഫിക്കറ്റ്‌ നൽകാൻ ഉത്തരവിട്ട കേന്ദ്രവിവരാവകാശ കമീഷൻ നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച്‌ ഉത്തരവിനെതിരെയുള്ള അപ്പീലിലാണ്‌ നോട്ടീസ്‌. എഎപി നേതാവ് സഞ്ജയ് സിങ്‌, വിവരാവകാശപ്രവർത്തകൻ നീരജ് ശർമ, അഭിഭാഷകൻ മുഹമ്മദ് ഇർഷാദ് എന്നിവരാണ്‌ ഹർജി നൽകിയത്‌.


അതേസമയം സിംഗിൾ ബെഞ്ച്‌ നൽകിയ സമയ പരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യാത്തതിൽ ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ച്‌ അതൃപ്‌തി രേഖപ്പടുത്തി. കാലതാമസം ഉണ്ടായ സാഹചര്യം ആദ്യം പരിശോധിക്കുമെന്നാണ്‌ കോടതി നിലപാട്‌.


നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്‌ ‘അപരിചിതരെ’ കാണിക്കാനാകില്ലെന്ന് ഡൽഹി സർവകലാശാല കോടതിൽ വ്യക്തമാക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ്‌ വേണമെങ്കിൽ കോടതിയെ കാണിക്കാം. എന്നാൽ, അപരിചിതർക്ക്‌ കാണിച്ചുകൊടുക്കാൻ കഴിയില്ലെന്നാണ് സർവകലാശാല ഹൈക്കോടതിയിൽ വാദിച്ചത്.


1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് മോദിക്ക് എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിഎ ബിരുദവും 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദവും നൽകിയതായായുമാണ് ബിജെപിയുടെ വാദം.




deshabhimani section

Related News

View More
0 comments
Sort by

Home