ad
Deshabhimani

ഫണ്ട് പൂഴ്ത്തി

പി എം കെയേഴ്സിൽ നിന്ന് ദുരിതകാലത്ത് സര്‍ക്കാര്‍ ചെലവഴിച്ചത് 0.01 ശതമാനം മാത്രം; അക്കൗണ്ടിലുണ്ടായിരുന്നത് 8452.06 കോടി

Image Credit : BBC
വെബ് ഡെസ്ക്

Published on Aug 19, 2026, 02:22 PM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആരംഭിച്ച പി എം കെയേഴ്സ് ഫണ്ടിൽനിന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത്

ചെലവഴിച്ചത് 0.01 ശതമാനം തുക മാത്രമെന്ന് റിപ്പോർട്ട് . ഓഗസ്റ്റ് ആദ്യവാരം ഓഡിറ്റ് പൂർത്തിയാക്കിയ 2023-24-ലെയും 2024-25-ലെയും കണക്കുകളാണ് പുറത്തുവന്നത്.


8452.06 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ചെലവഴിച്ചത് 87 ലക്ഷം രൂപ മാത്രം. 2024-25 സാമ്പത്തികവർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2025 മാർച്ച് 31-ന് ബാക്കിയുള്ള തുകയുടെ കണക്കാണിത്.തദ്ദേശസംഭാവനകൾ 30 ശതമാനം കുറഞ്ഞ് 479 കോടിയും വിദേശ സംഭാവനകൾ 18 ശതമാനം കുറഞ്ഞ് 92.8 ലക്ഷം രൂപയുമായി. 2020-21 കോവിഡ് കാലത്ത് 7500 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സംഭാവന ക്രമേണ കുറഞ്ഞു.


എന്നാൽ പലിശയിനത്തിലും മറ്റും തുക ലഭിച്ചതാണ് 2024-25-ൽ 8452 രൂപയായി ഫണ്ടിലെ നീക്കിയിരിപ്പ് വർധിക്കാൻ കാരണം. വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരാത്ത പി.എം. കെയേഴ്സ് ഫണ്ടിന്റെ വാർഷിക കണക്കുകൾ 2022-23-നുശേഷം പുറത്തുവിട്ടിരുന്നില്ല. 2023-24 സാമ്പത്തികവർഷത്തിൽ 7173 കോടി രൂപയാണ് ഫണ്ടിൽ ബാക്കിയുണ്ടായിരുന്നത്. ആവർഷം 681 കോടി രൂപ തദ്ദേശീയമായും 1.13 കോടി രൂപ വിദേശത്തുനിന്നും സംഭാവന കിട്ടി. 2024-25-ൽ സംഭാവനകൾ കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home