ad
Deshabhimani

ആ മെസേജ് ഒരു കെണിയാണോ? ഒരു മെസേജിൽ അറിയാം; സൈബർ തട്ടിപ്പ്‌ തടയാൻ പൊലീസ്

police Cyber Fraud.jpg
വെബ് ഡെസ്ക്

Published on Aug 19, 2026, 02:26 PM | 1 min read

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ ഫലപ്രദമായി തടയാൻ പദ്ധതിയുമായി കേരള പൊലീസ്. ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്‌സൈറ്റ് ലിങ്കുകൾ എന്നിവ വ്യാജമാണോ എന്ന് ഒരു വാട്സാപ്പ് മെസ്സേജിലൂടെ നിമിഷങ്ങൾക്കകം ഇനി തിരിച്ചറിയാം.


കേരള പൊലീസ് സൈബർ വിങ് വികസിപ്പിച്ചെടുത്ത ഔദ്യോ​ഗിത സൈബർ സുരക്ഷാ ചാറ്റ് ബോട്ട് ’സൈബർ വാളിന്റെ’ 9497964163 എന്ന നമ്പറിൽ മെസേജുകൾ അയച്ചാൽ മതി, നിങ്ങള്‍ക്ക് വരുന്ന നമ്പറിന്റെയും ലിങ്കിന്റെയുമെല്ലാം വിശ്വാസത ഉറപ്പിക്കാം. കേരള പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഹെൽപ്പ് ലൈൻ നമ്പർ പുറത്തുവിട്ടത്.


ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വൻതോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home