സിജെപി പ്രക്ഷോഭങ്ങളില്‍ വിദ്യാർഥികള്‍ പങ്കെടുക്കുന്നത് വിലക്കില്ല; ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : ഇടതുപക്ഷ സംഘടനകളും കോക്രോച് ജനതാപാർടിയും നടത്തുന്ന പ്രക്ഷോഭങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് തമിഴ്നാട് സർക്കാർ പിൻവലിച്ചു. ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്.
സർക്കുലറിനെതിരെ എതിർപ്പറിയിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും രംഗത്തുവരുകയും ഭരണഘടനാവിരുദ്ധമെന്ന് വിമർശിക്കുകയും ചെയ്തു. പിന്നാലെ വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നുള്ള സർക്കുലർ പൂർണമായും പിൻവലിക്കുകയായിരുന്നു. സിജെപി സംഘടിപ്പിക്കുന്ന സമരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയാൻ വിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ തരണകൂടങ്ങൾ എന്നിവർക്ക് കോളേജിയേറ്റ് എജുക്കേഷൻ വകുപ്പ് നിർദേശം നൽകിയിരുന്നു.
പ്രക്ഷോഭങ്ങളിൽ നിന്ന് വിദ്യാർഥികളെ പിന്തിരിപ്പിക്കുന്നതിനെതിരെ ഉയർന്ന ശക്തമായ ജനവികാരമാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രത്തിന്റെ അതേ വഴിയിലാണ് തമിഴ്‌നാട് സർക്കാരുമെന്ന് തെളിയിക്കുന്നതായിരുന്നു വിദ്യാര്‍ഥികളെ വിലക്കികൊണ്ടുള്ള നടപടി.










0 comments