ad
Deshabhimani

സവർക്കറെ പുകഴ്ത്തി ക്വിസ്: അധ്യാപകന്റെ സസ്പെൻഷന് സ്റ്റേ

kerala highcourt new
വെബ് ഡെസ്ക്

Published on Aug 19, 2026, 04:03 PM | 1 min read

കൊച്ചി: ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറെ പുകഴ്ത്തി പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി ക്വിസ് തയ്യാറാക്കിയ അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. അധ്യാപകൻ ​ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം അധ്യക്ഷനായ സിം​ഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.


കാസർകോട് മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ സാമൂഹ്യ ശാസ്‌ത്ര ക്ലബ് നടത്തിയ മത്സരത്തിലാണ് സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന്‌ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിനാണ് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് രാജ്യത്തെ ഒറ്റിയ സവർക്കറെ ഉത്തരമായി നൽകിയത്.


സംഭവം വിവാദമാകുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതിന് ശേഷമാണ് പ്രതികരിക്കാൻ പോലും സർക്കാരും വിദ്യാഭ്യാസ വകുപ്പും തയ്യാറായത്. തുടർന്നാണ് മുഖംരക്ഷിക്കാനെന്ന പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തത്. ഒരു മാസത്തേക്കൈാണ് സസ്പെൻഷൻ കോടതി തടഞ്ഞത്. അധ്യാപകനെതിരായ സസ്പെൻഷൻ സർക്കാരിന് തുടരാമെന്നും കോടതി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home