ad
Deshabhimani

പിഎസ്‍സി; വിവിധ തസ്തികകളിൽ അഭിമുഖം

Kerala PSC
വെബ് ഡെസ്ക്

Published on Aug 19, 2026, 03:28 PM | 2 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024) തസ്തികയിലേക്ക് ആഗസ്ത് 19, 20, 21 തീയതികളിലായി പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പാർട്ട് 1 (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 029/2020), റീജിയണൽ മാനേജർ പാർട്ട് 1 (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 032/2020) തസ്തികകളിലേക്ക് 2026 ആഗസ്റ്റ് 19, 20, 21 തീയതികളിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ þ പാർട്ട് 2 (സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 030/2020), റീജിയണൽ മാനേജർ പാർട്ട് 2 (സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 033/2020) തസ്തികകളിലേക്ക് സെപ്തംബർ 3 നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).


കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികവർഗ്ഗക്കാരിൽ നിന്ന് മാത്രം) (കാറ്റഗറി നമ്പർ 033/2025) തസ്തികയിലേക്ക് സെപ്തംബർ 1 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ (കാറ്റഗറി നമ്പർ 813/2025 എൽസി/എഐ, 814/25 þമുസ്ലീം) തസ്തികകളിലേക്ക് സെപ്തംബർ 1 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).


പ്രമാണപരിശോധന


കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ (കാറ്റഗറി നമ്പർ 442/2025) തസ്തികയിലേക്ക് ആ​ഗസ്ത് 18 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home