ad
Deshabhimani

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

വെബ് ഡെസ്ക്

Published on Aug 19, 2026, 03:46 PM | 1 min read

ജനകീയമായ ആൽബം ​ഗാനങ്ങളുമായി മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി എത്തുന്നു. മലയാള ​ഗാനരം​ഗത്ത് യാത്രയാരംഭിച്ച് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാകുന്ന വേളയിലാണ് പുതിയ ​ഗാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ എത്തുന്നത്. ‘നിനക്കായ് ', ‘ആദ്യമായ് ', ‘ഓർമ്മക്കായ് ', ‘സ്വന്തം’, ‘ഇനിയെന്നും’, ‘എന്നെന്നും’, ‘വീണ്ടും’ - ഇങ്ങനെ മലയാളികൾക്ക് ​ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി ആൽബം ​ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റേതായി പുറത്തിറങ്ങിയിരുന്നു.


ആൽബം ​ഗാനങ്ങൾക്ക് പുറമെ സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസലുകൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, കവിതകൾ, ഓണപ്പാട്ടുകൾ തുടങ്ങിയവയിലേക്കും ഈസ്റ്റ് കോസ്റ്റ് ബാനർ കടന്നുചെന്നു. ‘ഓണം വൈബ് 2026’എന്ന പേരിൽ പുതിയ ഓണപ്പാട്ടുമായാണ് ഈസ്റ്റ് കോസ്റ്റ് ബാനർ വീണ്ടുമെത്തുന്നത്.


ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണ് ഗാനരചനയും സംവിധാനവും. അമ്മേരയും സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ സോഷ്യൽ മീഡിയ താരമായ ശ്രീജിത്തും എത്തുന്നു. യുവഗായകരായ സൂര്യനാരായണനും ദേവനന്ദയുമാണ് ആലാപനം.


സംഗീതം- ടീം ഈസ്റ്റ് കോസ്റ്റ്. കൊറിയോഗ്രാഫി - ശാന്തി മാസ്റ്റർ. ഛായാഗ്രഹണം : എൽദോ ഐസക്, പ്രോജക്റ്റ് ഡിസൈനർ : സജിത്ത് കൃഷ്ണൻ, എഡിറ്റിംഗ് : മനു ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് : റഹിം കൊടുങ്ങല്ലൂർ, ടൈറ്റിൽ മ്യൂസിക് ആൻഡ്‌ പ്രോഗ്രാമിംഗ് : മധു പോൾ, മിക്സിംഗ് മാസ്റ്ററിംഗ് : അശ്വിൻ കുമാർ, ടൈറ്റിൽ ഗ്രാഫിക്സ് : നിഥിൻ റാം നെടുവത്തൂർ, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡി.ഐ : രംഗ്റേയ്സ്, അസോസിയേറ്റ് ഡയറക്ടർമാർ : സുഭാഷ് ഇളമ്പൽ, പ്രസാദ്‌ യാദവ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ്‌ തിലകം, സ്റ്റിൽസ് ആൻഡ്‌ മേക്കിംഗ് വീഡിയോ : അജി മസ്ക്കറ്റ്, റിജോയ്, എ. ഐ ആർട്ടിസ്റ്റ് : നസീം വൈ എൻ, ഓണക്കളി അറേഞ്ച്മെന്റ്സ് : ഭാഗ്യരാജ് പറളി. യൂട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയുടെ ഓഡിയോ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home