ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് : പോരാട്ടത്തിനൊടുവിൽ ഉന്നതി ഹൂഡയ്ക്ക് തോൽവി

ഉന്നതി ഹൂഡ| Photo: Reuters
ന്യൂഡൽഹി : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇന്ത്യയുടെ യുവതാരം ഉന്നതി ഹൂഡയ്ക്ക് തോൽവി. കനേഡിയൻ താരം മിഷേൽ ലീക്കെതിരായ മത്സരത്തിൽ ആദ്യ ഗെയിം നേടിയ ശേഷമാണ് ഉന്നതി പൊരുതിവീണത്. സ്കോർ: 21-11, 9-21, 21-23.
മത്സരത്തിന്റെ ആദ്യ ഗെയിമിൽ മികച്ച പ്രകടനം പുറത്തെടുത്ത ഉന്നതി 21-11 എന്ന സ്കോറിന് കളി സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചെത്തിയ മിഷേൽ ലീ 21-9 എന്ന സ്കോറിന് ഒപ്പം എത്തി.
നിർണായകമായ മൂന്നാം ഗെയിമിൽ മികച്ച പോരാട്ടമാണ് ഇരുതാരങ്ങളും കാഴ്ചവെച്ചത്. സ്കോർ 19-19, 20-20, 21-21 എന്നിങ്ങനെ സമനിലയിൽ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന പോയിന്റുകളിൽ ആധിപത്യം സ്ഥാപിച്ച മിഷേൽ ലീ വിജയം ഉറപ്പിക്കുകയായിരുന്നു.









0 comments