ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം 'മഹാകാളി' ആദ്യ ഗ്ലിമ്പ്സ് ആഗസ്ത് 24ന്; അക്ഷയ് ഖന്നയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

അക്ഷയ് ഖന്ന| Photo:X
കൊച്ചി : പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായ ‘മഹാകാളി’യുടെ ആദ്യ ഗ്ലിമ്പ്സ് ആഗസ്ത് 24ന് പുറത്തിറങ്ങും. ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തിന്റെ സ്റ്റിൽ പുറത്തുവിട്ടാണ് അണിയറപ്രവർത്തകർ ഗ്ലിമ്പ്സ് റിലീസ് പ്രഖ്യാപിച്ചത്.
പൂജ അപർണ്ണ കൊല്ലുരു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൂമി ഷെട്ടിയാണ് ടൈറ്റിൽ കഥാപാത്രമായ മഹാകാളിയായി എത്തുന്നത്. ശുക്രാചാര്യ എന്ന കഥാപാത്രത്തെയാണ് അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്. ‘മഹാകാളി: ദി എൻഡ് ബിഗിൻസ്’ എന്ന ടൈറ്റിലോടെയാണ് ഗ്ലിമ്പ്സ് എത്തുന്നത്.
ബംഗാളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആത്മീയതയും പുരാണവും സമകാലിക വിഷയങ്ങളുമായി കൂട്ടിയിണക്കുന്ന മിത്തോളജിക്കൽ ഡ്രാമയാണ്. 150ലേറെ ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നിലവിൽ പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ഐമാക്സ് 3D ഫോർമാറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രോഹിത് സറഫ്, ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.










0 comments