Deshabhimani

ഡൽഹിയില്‍ പ്ലസ് ടു വിദ്യാർഥിനി തീകൊളുത്തി ജീവനൊടുക്കി

delhi
വെബ് ഡെസ്ക്

Published on Oct 24, 2026, 02:49 PM | 1 min read

ന്യൂഡൽഹി : ഡൽഹി, കൃഷ്ണന​ഗറിലെ സർക്കാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്കൂളിന്റെ ​ഗാർഡ് റൂമിന് പിന്നിൽ നിന്നും വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുത്തു.


ശനിയാഴ്ചയാണ് സംഭവം. സ്കൂളിൽ തീപിടിത്തമുണ്ടായെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.


17 വയസുള്ള പെൺകുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ സ്കൂൾ ബാ​ഗ് സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാണെന്നും മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home