Deshabhimani

print edition 25ന്‌ ഡൽഹിയിൽ പെൻഷൻകാരുടെ ധർണ

Pension
വെബ് ഡെസ്ക്

Published on Nov 21, 2026, 12:43 AM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പെൻഷൻ നയങ്ങൾക്കെതിരെ 25ന്‌ ഡൽഹി ഇ‍ൗസ്റ്റേൺ കോർട്ടിൽ ധർണ. ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻസ് (എഫ്‌സിപിഎ), നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ് (എൻസിസിപിഎ) എന്നിവരുടെ ആഭിമുഖ്യത്തിലാണ്‌ ധർണ.


വാലിഡേഷൻ ഓഫ് പെൻഷൻ റൂൾസ് ആക്ട് 2025 റദ്ദാക്കുക, 2026ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണം കൂടി ഉൾപ്പെടുത്തി എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഭേദഗതി ചെയ്യുക, പഴയ പെൻഷൻ പദ്ധതി (ഒപിഎസ്‌) പുനഃസ്ഥാപിക്കുക, ബിഎസ്എൻഎൽ, എംടിഎൻഎൽ ജീവനക്കാരുടെ പെൻഷൻ 2017 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്ന രീതിയിൽ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


ഇ‍ൗ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 19, സെപ്തംബർ 17, 18, 19 തീയതികളിൽ രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എന്നിട്ടും കേന്ദ്രസർക്കാർ പരിഗണിക്കാത്തതിനാലാണ്‌ ഡൽഹിയിൽ സമരം നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

T N Prathapan

01

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

02

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

03

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
P Jayarajan.jpg

06

print edition ഞങ്ങൾ ആക്രമിക്കപ്പെട്ടതുപോലും സംശയനിഴലിലാക്കി
deshabhimani section

Recommended

Deshabhimani
Home