ad
Deshabhimani

പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ളതല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യമന്ത്രാലയം

passport
വെബ് ഡെസ്ക്

Published on Jun 24, 2026, 09:23 PM | 1 min read

ന്യൂഡൽഹി : പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് പാസ്പോർട്ട് നൽകുന്നതെങ്കിലും പൗരത്വത്തിന്റെ നിർണായക തെളിവായി കാണാൻ കഴിയില്ല. 2025ൽ 1.31 കോടി പാസ്‌പോർട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങൾ നൽകിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ പൗരത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖ ഏതാണെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home