ad
Deshabhimani

ഹോർമുസില്‍ താൽക്കാലിക സമുദ്ര ഇടനാഴിയൊരുക്കും; നിര്‍ണായക നീക്കവുമായി ഒമാൻ

Hormuz Strait
വെബ് ഡെസ്ക്

Published on Jun 24, 2026, 09:59 PM | 1 min read

മസ്ക്കറ്റ് : ഹോർമുസ് കടലിടുക്കിൽ താൽക്കാലിക സമുദ്ര ഇടനാഴിയൊരുക്കാനൊരുങ്ങി ഒമാൻ. യുഎന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർ​ഗനൈസേഷനുമായി സഹകരിച്ചാണ് അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസിൽ താൽക്കാലിക ഇടനാഴിയെന്ന നീക്കത്തിലേക്കുത്തന്നത്.


അന്താരാഷ്ട്ര നിയമങ്ങളും യുഎൻ കടൽ നിയമ ഉടമ്പടിയും പാലിച്ചുകൊണ്ട് ചരക്കുനീക്കം തടസമില്ലാതെ നടത്താനാണ് ഒമാൻ പദ്ധതിയിടുന്നത്. ഇറാൻ- അമേരിക്ക ചർച്ചകളുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് ഹോർമുസിൽ ക്രമീകരണം ഏർപ്പെടുത്തുന്നത്.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നിശ്ചയിച്ച താൽക്കാലിക പാത തെരഞ്ഞെടുക്കാൻ ഒമാനും ഐഎംഒയും ചേർന്ന് അവസരമുണ്ടാകും. ഈ പാത ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന കപ്പലുകൾ സുരക്ഷിത യാത്രക്കായി ഐഎഒയുമായി മുൻകൂട്ടി ബന്ധപ്പെടണം.


സമുദ്രഇടനാഴിയിലൂടെ കടന്നുപോകാൻ പ്രത്യേക നികുതികളോ മറ്റ് നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നും ഒമാൻ അധികൃതർ വ്യക്തമാക്കി. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 11,000 നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഐഎംഒ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home