ad
Deshabhimani

പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്‌ഡിൽ പ്രതിഷേധം; ഒമ്പതാം പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

Pinarayi.jpg
വെബ് ഡെസ്ക്

Published on Jun 24, 2026, 11:03 PM | 1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ സിപിഐ എം നടത്തിയ പ്രതിഷേധത്തിൽ അറസ്റ്റിലായ ഒമ്പതാം പ്രതിക്ക് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.


സി‌പി‌ഐ‌എം പ്രവർത്തകനായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം 27-നായിരുന്നു തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത്.


ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ വി സാനന്ത് റെഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


ഹരീഷ് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home