കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി : പെരുമ്പാവൂർ മാറമ്പിള്ളിയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. വൈപ്പിൻ അറുകാട് സ്വദേശി ആയുഷാണ് പിടിയിലായത്. കഞ്ചാവ് സ്കൂട്ടറിൽ കടത്തുന്നതിനിടെ പിടിയിലാവുകയായിരുന്നു.
സ്കൂട്ടറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമസസ്ഥലത്ത് കൂടുതൽ കഞ്ചാവ് ഉണ്ടെന്ന നിഗമനത്തിൽ പരിശോധന പുരോഗമിക്കുകയാണ്.









0 comments