പാളത്തിൽ പൊട്ടൽ; തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി

ചെന്നൈ: തമിഴ്നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. റാണിപേട്ട് ജില്ലയിലെ ചിറ്റേരി സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആരക്കോണം-കാട്പാടി മെമു പാസഞ്ചർ ട്രെയിൻ (നമ്പർ 66057)പാളം തെറ്റിയത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിന് മുമ്പ് വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം തകർന്നതായി ദൃശ്യങ്ങളിൽ കാണാം. ട്രാക്കിന്റെ അറ്റകുറ്റ പണികൾ നടന്നുവരികയാണ്. 2011-ൽ ഈ പാതയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർ മരിക്കുകയും 70-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാളത്തിലെ പൊട്ടൽ മൂലമാണ് അപകടം ഉണ്ടായതെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും കാട്പാടിക്കും ഇടയിലുള്ള മെമു സർവീസുകൾ തടsപ്പെട്ടു. എക്സ്പ്രസ് ട്രെയിനുകൾ ലൂപ്പ് ലൈനുകളും ഇതര ട്രാക്കുകളും ഉപയോഗിച്ച് സർവീസ് തുടരുന്നുണ്ട്.









0 comments