നേരിടാന്‍ 
സിഐഎസ്എഫുകാര്‍

പാർലമെന്റ്‌ സ്‌തംഭനം തുടരുന്നു ; ചർച്ചയ്‌ക്ക്‌ സന്നദ്ധമാകാതെ സർക്കാർ

parliament
വെബ് ഡെസ്ക്

Published on Aug 02, 2025, 01:30 AM | 1 min read


ന്യൂഡൽഹി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന, ഛത്തിസ്‌ഗഡിലെ കന്യാസ്‌ത്രീകളുടെ അറസ്‌റ്റ്‌, ഇന്ത്യ–യുഎസ്‌ വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും വെള്ളിയാഴ്‌ചയും സ്‌തംഭിച്ചു.


വർഷകാല സമ്മേളനം 10 ദിവസം പിന്നിടുമ്പോൾ ഓപ്പറേഷൻ സിന്ദൂറിൽ മാത്രമാണ്‌ സർക്കാർ ചർച്ചയ്‌ക്ക്‌ സന്നദ്ധമായത്‌. വെള്ളിയാഴ്‌ചയും ഇരുസഭകളിലും പ്രതിപക്ഷ പാർടികൾ ബിഹാർ വോട്ടർപ്പട്ടിക അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചു. എന്നാൽ പരിഗണിക്കാൻ സർക്കാർ കൂട്ടാക്കിയില്ല. ഇതോടെ ഇരുസഭകളും പലവട്ടം നിർത്തിയ ശേഷം തിങ്കളാഴ്‌ച ചേരുന്നതിനായി പിരിഞ്ഞു.


ബിഹാര്‍ വോട്ടർപ്പട്ടിക വിഷയത്തിൽ പാർലമെന്റിന്‌ മുന്നിൽ രാവിലെ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പാർടികൾ ലോക്‌സഭാ സ്‌പീക്കർക്ക്‌ കത്തുനൽകുകയും ചെയ്‌തു.


നേരിടാന്‍ 
സിഐഎസ്എഫുകാര്‍

രാജ്യസഭയിൽ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ തടസ്സപ്പെടുത്താൻ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫുകാര്‍ ചാടി ഇറങ്ങിയത് വിവാദമായി. പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ തടയാന്‍ ഇവര്‍ ശ്രമിച്ചു. ഭാവിയിൽ ഇത്‌ ആവർത്തിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശിന്‌ കത്തുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Home