എട്ടാം ദിനവും പാർലമെന്റ് പ്രക്ഷുബ്‌ധം

ന്യൂഡൽഹി
ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധനയിലെ വലിയ ക്രമക്കേടുകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എട്ടാം ദിവസവും പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. മഴയെ അവഗണിച്ചും ഇന്ത്യ കൂട്ടായ്‌മ എംപിമാർ ബിഹാറിലെ വോട്ടവകാശ നിഷേധത്തിനെതിരെ പ്രതിഷേധ ശൃംഖല തീർത്തു. ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ യോഗംചേർന്ന് തന്ത്രങ്ങൾ ചർച്ച ചെയ്‌തു. വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.
കന്യാസ്ത്രീകളെ അന്യായമായി തടവിലാക്കിയ നടപടി ചര്‍ച്ച ചെയ്യാന്‍ ലോക് സഭയില്‍ കെ രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുന്ന അമേരിക്കന്‍ നീക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ വി ശിവദാസന്‍ നോട്ടീസ് നൽകി.









0 comments