യുദ്ധവെറിക്കെതിരെ ഇടതുപക്ഷ പാർടികളുടെ പാർലമെന്റ് മാർച്ച്

ന്യൂഡൽഹി
ഇറാനെ കടന്നാക്രമിച്ച ഇസ്രയേലിന്റെയും അമേരിക്കയുടെയും യുദ്ധവെറിക്കെതിരെ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തി. ജന്തർ മന്തറിലെ സമരവേദിക്ക് സമീപം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അരുൺകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് പിന്മാറി.
യുദ്ധവെറിക്കെതിരെ നിലപാടെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് അരുൺകുമാർ പറഞ്ഞു. 50 കൊല്ലം മുമ്പ് അടിയന്തരാവസ്ഥ ഘട്ടത്തിൽ ഉണ്ടായ മനുഷ്യത്വമില്ലായ്‌മയെപ്പറ്റി സംസാരിക്കാൻ മോദിക്കോ അമിത്‌ഷായ്‌ക്കോ യോഗ്യതയില്ല. പലസ്‌തീനും ഇറാനും നേരെയുള്ള ഇസ്രയേൽ–- അമേരിക്ക യുദ്ധവെറിയെ തള്ളിപ്പറയാൻ തയ്യാറാകണമെന്നും അരുൺകുമാർ പറഞ്ഞു. സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൈമൂന മൊള്ള, മറ്റ് ഇടതുപക്ഷ പാർടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.









0 comments