ad
Deshabhimani

print edition ടെറ്റ്‌ കോടതി വിധിയിൽ കേന്ദ്രം ഇടപെടണം ; അധ്യാപക സംഘടനകളുടെ ഉജ്വല പാർലമെന്റ്‌ മാർച്ച്‌

parliament march
വെബ് ഡെസ്ക്

Published on Feb 06, 2026, 03:01 AM | 1 min read


ന്യൂഡൽഹി

സർവീസിലുള്ള അധ്യാപകർക്ക്‌ ടെറ്റ്‌ പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരായി കേന്ദ്രസർക്കാർ ഇടപെടലുണ്ടാകണം എന്നാവശ്യപ്പെട്ട്‌ അധ്യാപക സംഘടനകൾ പാർലമെന്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. അധ്യാപക സംഘടനകളുടെ അഖിലേന്ത്യ സംയുക്ത കർമസമിതി സംഘടിപ്പിച്ച മാർച്ചിൽ എസ്‌ടിഎഫ്‌ഐ, എഐഎസ്‌ടിഎഫ്‌, എഐപിടിഎഫ്‌, എഐഎഫ്‌ടിഒ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ പങ്കെടുത്തു. സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌, എംപിമാരായ വി ശിവദാസൻ, കുമാർ നായിക്ക്‌, സെൽവരാജ്‌, രാജാ രാംസിങ്‌, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌, മുതിർന്ന സിപിഐ നേതാവ്‌ കെ നാരായണ തുടങ്ങിയവർ സംസാരിച്ചു.


സി എൻ ഭാരതി, ടി കെ എ ഷാഫി, ഡി സുധീഷ്‌ (എസ്‌ടിഎഫ്‌ഐ), കെ നരസിംഹ റെഢ്‌ഡി (എഐഎസ്‌ടിഎഫ്‌), ബസവരാജ്‌ ഗുരികർ (എഐപിടിഎഫ്‌) തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ചുവർഷത്തിൽ കൂടുതൽ സർവീസുള്ള ഒന്നു മുതൽ എട്ടുവരെ ക്ലാസ്‌ അധ്യാപകർ രണ്ട്‌ വർഷത്തിനുള്ളിൽ നിർബന്ധമായും ടെറ്റ്‌ പരീക്ഷ പാസാകണമെന്ന ഉത്തരവിൽ പുനഃപരിശോധന ഹർജിയോ പരിഹാരഹർജിയോ നൽകണം, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home