ad
Deshabhimani

print edition ജനന– മരണ രജിസ്‌ട്രേഷൻ ഭേദഗതി ബില്‍ സഭകടന്നു

parliament.jpg
വെബ് ഡെസ്ക്

Published on Aug 05, 2026, 12:39 AM | 1 min read

ന്യൂഡൽഹി: ജനന– മരണ രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കിയ ഭേദഗതി ബില്ലിന്‌ പാർലമെന്റിന്റെ അംഗീകാരം. നേരത്തെ ലോക്‌സഭ പാസാക്കിയ ബില്‍ ചൊവ്വാഴ്‌ച രാജ്യസഭയും പാസാക്കി. പൊലീസിന്റെ വിദ്യാർഥിവേട്ടയിൽ അമിത്‌ ഷായുടെ വിശദീകരണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച കൂടാതെയാണ്‌ ഇരുസഭകളും ബില്‍ പാസാക്കിയത്‌.


ജനനവും മരണവും രജിസ്‌റ്റർ ചെയ്യുന്നതിൽ രണ്ടുവർഷത്തിൽ കൂടുതൽ കാലതാമസമുണ്ടായാൽ ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി വഴി മാത്രം രജിസ്‌ട്രേഷൻ സാധ്യമാക്കുന്നതാണ് പുതിയ ഭേദഗതി. നേരത്തെ ജനനമോ മരണമോ രജിസ്‌റ്റർ ചെയ്യുന്നതിൽ ഒരു വർഷത്തിൽ കൂടുതൽ കാലതാമസമുണ്ടായാൽ കലക്ടറെയോ അതല്ലെങ്കിൽ കലക്ടർ ചുമതലപ്പെടുത്തുന്ന സബ്‌ഡിവിഷണൽ മജിസ്‌ട്രേറ്റിനെയോ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റിനെയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത്‌. എക്‌സിക്യൂട്ടീവ് തലത്തിൽ ചെയ്യപ്പെട്ടിരുന്ന രജിസ്ട്രേഷൻ പ്രക്രിയ ജുഡീഷ്യൽ സംവിധാനത്തിലേക്ക്‌ മാറ്റിക്കൊണ്ടുള്ളതാണ്‌ പുതിയ ഭേദഗതി.


സർക്കാർ സെക്യൂരിറ്റികളിലെ വിദേശനിക്ഷേപത്തിന്‌ ആദായനികുതി ഒഴിവാക്കിയുള്ള ഓർഡിനൻസിന്‌ പകരമായുള്ള ബില്‍ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home