സ്ത്രീവിരുദ്ധ പരാമർശം: പപ്പു യാദവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; രാഷ്ട്രീയരംഗത്തെ സ്ത്രീകളെ അപമാനിച്ചെന്ന് വിമർശനം

പൂർണിയ: കോൺഗ്രസ് നേതാവ് പപ്പു യാദവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തി. വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, രാഷ്ട്രീയത്തിൽ സ്ത്രീകളുടെ വളർച്ചയെ അധിക്ഷേപിക്കുന്ന തരത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവനയ്ക്കെതിരെ പല രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.
സ്ത്രീകളുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് പുരുഷന്മാരുടെ മുറികളിലാണെന്ന പപ്പു യാദവിന്റെ പരാമർശമാണ് വിവാദമായത്. ബീഹാറിലെ പൂർണിയയിൽ നിന്നുള്ള നേതാവായ പപ്പു യാദവ്, വനിതാ സംവരണ ബില്ലിന്റെ പശ്ചാത്തലത്തിലാണ് ഈ വിവാദ പ്രസ്താവന നടത്തിയത്.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നതിനെ തെറ്റായ രീതിയിൽ ചിത്രീകരിച്ചതിലൂടെ അദ്ദേഹം സ്ത്രീസമൂഹത്തെ ഒന്നടങ്കം അപമാനിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് നേതാക്കൾ ആരോപിച്ചു. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് പപ്പു യാദവിന്റെ വിശദീകരണം. വനിതാ സംവരണത്തിന്റെ പേരിൽ കേന്ദ്രം അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പപ്പു യാദവിന്റെ വിവാദ പരാമർശം.










0 comments