രാജസ്ഥാനിൽ പാക് സൈനികനും ചാരനും പിടിയിൽ

ജയ്‌പുർ : പാക് അതിർസേനയായ പാക് റേഞ്ചേഴ്‌സ് അംഗം രാജസ്ഥാനിൽ പിടിയിൽ. ഇന്ത്യ-–-പാക് അതിർത്തിയിൽനിന്നാണ് ഇയാളെ ബിഎസ്എഫ് പിടികൂടിയത്. മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രാജസ്ഥാൻ സ്വദേശിയെ ഇന്റലിജൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിനു (ഐഎസ്‌ഐ) വേണ്ടി ചാരപ്പണി നടത്തിയെന്ന് ആ രോപിച്ച് ജയ്‌സാൽമീർ സ്വദേശി പത്താൻ ഖാനെ അറസ്റ്റു ചെയ്തത്. പത്താൻ ഖാൻ 2013ല്‍ പാകിസ്ഥാനിലേക്ക് പോയി, പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നുവെന്നും അതിനുശേഷവും അവിടെപോയി കൂടിക്കാഴ്ച നടത്തിയെന്നും സമൂഹമാധ്യമങ്ങൾ വഴി രഹസ്യ വിവരങ്ങൾ നിരന്തരം ചോർത്തി നൽകിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും വിവിധ കേന്ദ്ര ഏജൻസികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്.









0 comments