വ്യാജരേഖയുണ്ടാക്കി കർണാടകത്തിൽ താമസം; രണ്ട് പാകിസ്ഥാൻ സ്വദേശികൾ പിടിയിൽ

പ്രതീകാത്മക ചിത്രം
ചിക്കബല്ലാപുര (കർണാടക): പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളുണ്ടാക്കി നിയമവിരുദ്ധമായി താമസിച്ചുവന്ന രണ്ട് പാകിസ്ഥാൻ സ്വദേശികൾ കർണാടകത്തിലെ ചിക്കബല്ലാപുരയിൽ അറസ്റ്റിലായി.
ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് എന്ന് പൊലീസ് ഞായറാഴ്ച അറിയിച്ചു.
യഥാർത്ഥ പൗരത്വം മറച്ചുവെച്ച് ഇവർ റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത ഫോറിനേഴ്സ് ആക്ട് (വിദേശി നിയമം), ജനപ്രാതിനിധ്യ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ചിക്കബല്ലാപുര എസ്പി കുശാൽ ചൗക്സി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.











0 comments