ad
Deshabhimani

ജാനകിയമ്മയുടെ പാട്ടുകൾ മാത്രം പാടുന്ന ജാനു; 96ലെ ആ ഡിലീറ്റഡ് സീൻ

s janaki 96 movie scene
വെബ് ഡെസ്ക്

Published on Jul 12, 2026, 12:28 PM | 1 min read

പ്രേക്ഷകരെയൊന്നാകെ ഭൂതകാലത്തിന്റെ മധുര ഓർമകളിലേക്ക് തള്ളിവിട്ട ചിത്രമായിരുന്നു 2018ൽ പുറത്തിറങ്ങിയ 96. സി പ്രേം കുമാറിന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രവും അതിലെ ​ഗാനങ്ങളും വൻ ഹിറ്റായിരുന്നു. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായത്. അന്തരിച്ച വിഖ്യാത ​ഗായിക എസ് ജാനകി അവസാനമായി കാമറയ്ക്കുമുന്നിലെത്തിയത് ഈ ചിത്രത്തിലാണ്. എന്നാൽ സിനിമയിൽ ഈ ഭാ​ഗം ഉൾപ്പെടുത്തിയിരുന്നില്ല. സിനിമ പുറത്തിറങ്ങിയതിനുശേഷം അണിയറപ്രവർത്തകർ ഡിലീറ്റഡ് സീനുകളുടെ കൂട്ടത്തിൽ ജാനകിയമ്മ അഭിനയിച്ച രം​ഗവും പുറത്തുവിട്ടിരുന്നു.


ജാനകിയമ്മയുടെ കടുത്ത ആരാധികയായ എസ് ജാനകി ദേവി എന്ന കഥാപാത്രമായാണ് തൃഷ ചിത്രത്തിലെത്തുന്നത്. ജാനകിയമ്മയുടെ പാട്ടുകൾ മാത്രം പാടുന്ന ജാനു, തന്റെ ആരാധനാപാത്രമായ എസ് ജാനകിയെ നേരിൽ കാണുന്നതും ഇരുവരും ഒന്നിച്ച് പാട്ടുപാടുന്നതുമായ നാല് മിനിറ്റോളം വരുന്ന രം​ഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജാനകിയമ്മയുടെ മകനും സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.





രാത്രിയിൽ വീട്ടിൽ കാണാനെത്തിയ ആരാധികയെ വീടിനുള്ളിലേക്ക് വിളിച്ച് സംസാരിക്കുന്ന ജാനകിയമ്മ, ജാനു പാട്ടുപാടുമ്പോൾ നിർദേശങ്ങൾ നൽകുന്നതും പിന്നീട് ജാനുവിനൊപ്പം പാടുന്നതും സീനിലുണ്ട്. ജാനകിയോടുള്ള ആരാധനകൊണ്ട് അവരുടെ ഗാനങ്ങൾ മാത്രം പാടുന്ന കഥാപാത്രമാണ് എസ് ജാനകി ദേവി.


ഒടുവിൽ പേരെന്താണെന്ന് ചോദിക്കുമ്പോൾ എസ് ജാനകി ദേവി എന്ന് പറയുന്ന ജാനുവിനോട് അത് തന്റെ പേരല്ലേയെന്നും നീ എസ് ജാനകിയാണെങ്കിൽ തന്നേക്കാൾ നന്നായി പാടണമെന്നും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ജാനകിയമ്മയെ കാണിച്ചാണ് സീൻ അവസാനിക്കുന്നത്. സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിലെ ജാനകിയമ്മ പാടിയ പഴയ ​ഗാനങ്ങൾ വീണ്ടും ട്രെൻഡിങ്ങായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home