പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു; ശക്തമായി അപലപിച്ച്‌ ഇന്ത്യ

vikram
വെബ് ഡെസ്ക്

Published on May 10, 2025, 11:03 PM | 1 min read

ന്യൂഡൽഹി: പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. നിലവിലെ സാഹചര്യം വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ വിക്രം മിസ്രി രൂക്ഷമായി വിമർശിച്ചു. സൈന്യത്തിന്റെ ആക്രമണം നിയന്ത്രിക്കണമെന്ന് അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.


സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും സിവിൽ ഡിഫൻസ് ഡിജിയുമായും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചു. സംസ്ഥാനത്തെ അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാൻ സിവിൽ ഡിഫൻസിനോട് ആവശ്യപ്പെടുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home