ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; യുവാവ് ജീവനൊടുക്കി

ഹെെദരാബാദ്: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബന്ധുവിന്റെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.സൂററാം സ്വദേശി രവീന്ദർ (24) ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്.
സെൽഫിയെടുത്ത മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിച്ചതിലൂടെ തനിക്ക് പണം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നുണ്ട്. എന്നാൽ എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.










0 comments